
ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ഇന്റര്‍നാഷനല്‍ എന്ന ഓര്‍മാ ഇന്റര്‍നാഷനലിന്റെ ഫിലഡല്‍ഫിയ ചാപ്റ്ററിന് പുതു നേതൃത്വം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ഷൈലാ രാജന്റെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു.
ജിത് ജേ (വൈസ് പ്രസിഡന്റ്), ലീതൂ ജിതിന്‍ (ജനറല്‍ സെക്രട്ടറി), സെബിന്‍ സ്റ്റീഫന്‍ (ജോയിന്റ് സെക്രട്ടറി), മറിയാമ്മ ജോര്‍ജ് (ട്രഷറാര്‍), സിനോജ് അഗസ്റ്റിന്‍ വട്ടക്കാട്ട് (ജോയിന്റ് ട്രഷറാര്‍), ജോയി തട്ടാര്‍കുന്നേല്‍, സേവ്യര്‍ ആന്റണി (എക്‌സിക്യൂട്ടിവ് മെംബര്‍) എന്നിവരാണ് സഹ ഭാരവാഹികള്‍.

ഓര്‍മാ ഇന്റര്‍നാഷനല്‍ ഫിലഡല്‍ഫിയ ചാപ്റ്റര്‍ ഭാരവാഹികള്‍ക്ക് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, ഓര്‍മാ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍, സെക്രട്ടറി ഷാജി അഗസ്റ്റിന്‍, ട്രഷറര്‍ റോഷിന്‍ പ്‌ളാമൂട്ടില്‍, പബ്‌ളിക് അഫ്ഫയേഴ്‌സ് ചെയര്‍ വിന്‍സന്റ്‌റ് ഇമ്മാനുവേല്‍, ടാലന്റ് പ്രൊമോഷന്‍ ഫോറം ചെയര്‍ ജോസ് തോമസ്, ഓര്‍മാ ഇന്റര്‍നാഷണല്‍ അമേരിക്കാ പ്രൊവിന്‍സ് പ്രസിഡന്റ്‌റ് അലക്‌സ് തോമസ്, വൈസ് പ്രസിഡന്റ് സര്‍ജന്റ് ബ്‌ളെസ്സണ്‍ മാത്യൂ, സെക്രട്ടറി അലക്സ് അബ്രാഹം, ട്രഷറാര്‍ റോബര്‍ട് ജോണ്‍ അരീച്ചിറ, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മാണിവയലില്‍, ഓര്‍മാ ഇന്റര്‍നാഷനല്‍ ഇന്ത്യാ റീജന്‍ പ്രസിഡന്റ് പി സി വിന്‍സന്റ്, ചെയര്‍മാന്‍ കെ ജെ ജോസഫ്, സെക്രട്ടറി ഷീജാ കെപി, വൈസ് ചെയര്‍ ഡോ. അഞ്ചു ടോണി എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ ആശംസകള്‍ നേര്‍ന്നു.
New Leadership for Orma International Philadelphia Chapter