ഒ’ഹെയർ വിമാനത്താവളത്തിന് അര മൈൽ ചുറ്റളവിൽ വണ്ടി പാർക് ചെയ്താൻ 100 ഡോളർ പിഴ, ക്യാമറകളും സ്ഥാപിക്കും

ചിക്കാഗോ ഒ’ഹെയർ വിമാനത്താവളത്തിന് അര മൈൽ ചുറ്റളവിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ കടുത്ത പിഴ കൊടുക്കേണ്ടിവരും. 100 ഡോളറാണ് പിഴ. വാഹനം നിർത്താനോ പാർക് ചെയ്യാനോ പാടില്ല. വളരെ തിരക്കേറിയ വിമാനത്താവളമാണ് ഒഹെയർ. പ്രതിദിനം ആയിരക്കണക്കിന് കാറുകൾ കടന്നുപോകുന്ന ഈ തിരക്കേറിയ വിമാനത്താവള പരിസരത്തെ അനധികൃത പാർക്കിങ് ഡ്രൈവർമാർക്കും യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടം ഉണ്ടാക്കാൻ സാധ്യതയുണ്ട്. നിയമം ലംഘിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി കാമറകൾ സ്ഥാപിക്കുമെന്ന് ഇല്ലിനോയ് ടോൾവേ അതോറി അറിയിച്ചു.

എയർപോർട്ടിൻ്റെ കിഴക്കൻ കവാടത്തിൻ്റെ ഒന്നര മൈൽ ചുറ്റളവിൽ ഡ്രൈവർമാരെ ഹൈവേകളുടെ ഓരത്ത് വാഹനം നിർത്തുന്നതും പാർക് ചെയ്യുന്നതും ഈ നിയമം വിലക്കുന്നു. ബില്ലിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് 90, 294 എന്നീ അന്തർസംസ്ഥാന ഇൻറർസെക്ഷൻ പരിസരത്തും പാർക്കിങ് പാടില്ല.

ഇല്ലിനോയിയിലെ ജനപ്രതിനിധികളുണ്ടാക്കിയ പുതിയ ബിൽ പാസാക്കിയതോടെ നിയമം നിലവിൽ വന്നു.

New Low Bans Parking of Cars near O’Hare Airport Highways

More Stories from this section

family-dental
witywide