പുകവലിമൂലം വലഞ്ഞോ? പുതിയ പരിഹാരമാർഗമുണ്ട്

പുതുവര്‍ഷം പലപ്പോഴും പുതുതീരുമാനങ്ങളുടെ കൂടി കാലമാണ്. പുകവലി നിര്‍ത്തുക എന്നത് മിക്ക പുകവലിക്കാരുടെയും പാളിപ്പോകുന്ന തീരുമാനമാണ്. അങ്ങനെ വലഞ്ഞവർക്കിതാ ഒരു സന്തോഷ വാർത്ത. നിക്കോട്ടിന്റെ ഉയര്‍ന്ന ആസക്തിയുടെ സ്വഭാവം കാരണം പുകവലി ഒഴിവാക്കുക ഏറ്റവും പ്രയാസമാണ്. എന്നാല്‍ നിക്കോട്ടിൻ ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ ചികിൽസാ രീതി വികസിപ്പിച്ചിരിക്കുകയാണ് ചെന്നൈ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഗവേഷകർ. വൈറ്റമിൻ സി ഉപയോഗിച്ചുള്ള ചികിൽസയാണ് ഇത്.

പുകവലിക്കണമെന്ന് തോന്നുമ്പോൾ വൈറ്റമിൻ സിയുടെ(അസ്കോർബിക് ആസിഡ്) നേർത്ത ഫിലിമുകൾ നാവിനടിയിൽ വയ്ക്കാം. അത് അലിഞ്ഞ് ഇല്ലാതാകും. ഫിലിമിൽ അടങ്ങിയിരിക്കുന്ന അസ്കോർബിക് ആസിഡ് പുകവലിക്കാരുടെ രക്തത്തിലെ പ്ലാസ്മയിലുള്ള കോൺടിനിൻ എന്ന ഘടകത്തെ നിക്കോട്ടിനാക്കി മാറ്റും. അതോടെ നിക്കോട്ടിൻ കിട്ടാതാകുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന ആസക്തിയുടെ ലക്ഷണങ്ങൾ ഇല്ലാതാകും. പുകവലി മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ആധിക്യവും കുറയ്ക്കാം.

പുകയില ഉൽപ്പന്നങ്ങളിലുള്ള നിക്കോട്ടിൻ ശരീരത്തിൽ പ്രവേശിച്ചു കഴിയുമ്പോൾ ഉണ്ടാകുന്നതാണ് കോൺടിനിൻ . രക്തത്തിലെ കോൺടിനിൻ്റെ അളവ് പരിശോധിച്ചാണ് പുകവലി പ്രശ്നങ്ങളുടെ ആധിക്യം മനസ്സിലാക്കുന്നത്. ശരീരത്തിൽ പ്രവേശിക്കുന്ന നിക്കോട്ടിൻ കോൺടിനിൻ ആയി സംഭരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതാണ് ക്യാൻസറിന് വഴിവയ്ക്കുന്നത്. പുകവലിക്കാരുടെ രക്തത്തിൽ ഇത് ധാരാളം ഉണ്ടാകും. പുതിയ ചികിൽസ വഴി ഈ കോൺടിനിൻ്റെ അളവ് കുറയ്ക്കാമെന്ന ഗുണം കൂടി ഉണ്ട്.

new treatment for smoking

More Stories from this section

family-dental
witywide