മലയാളികളുടെ ഒരുമയും ഊർജവും ഒന്നിപ്പിച്ച് നൈമ; പുതിയ വർഷത്തിൽ പുത്തൻ ആശയങ്ങളുമായി പ്രവർത്തനം തുടങ്ങി

ജേക്കബ് മാനുവൽ

ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ കല, കായികം, സാമൂഹികപ്രവർത്തനം എന്നിവക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി അസോസിയേഷൻ ( നൈമ) അതിന്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ക്വീൻസ് ദിൽബാർ റസ്റ്ററൻ്റിൽ വച്ച് നടത്തി. പ്രസിഡന്റ് ബിബിൻ മാത്യു അധ്യക്ഷനായിരുന്നു. മുഖ്യാതിഥിയായി പങ്കെടുത്ത ന്യൂ യോർക്ക് അസംബ്ലിമാൻ എഡ്‌വേർഡ് ബ്രൗൺസ്റ്റെയിൻ പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനം ചെയ്തു.

ആഞ്ചലീന ജേക്കബ്, അഞ്ചന മൂലയിൽ പാടിയ ദേശീയ ഗാനത്തോടെ തുടങ്ങിയ യോഗത്തിൽ ജോയിൻറ് സെക്രട്ടറി തോമസ് പായിക്കാട്ട് സ്വാഗതം പറഞ്ഞു. ബോർഡ് ചെയർമാൻ ലാജി തോമസ് പുതിയ കമ്മിറ്റിയുടെ പ്രവർത്തനത്തിനു എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു.

പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ, മറ്റുള്ള സംഘടനകളിൽ നിന്നും വ്യത്യസ്തമായ പല പ്രോഗ്രാമുകൾ നടത്തുകയും അമേരിക്കയിൽ തന്നെ അറിയപ്പെടുന്ന ഒരു അസോസിയേഷൻ ആയി മാറുകയും ചെയ്തു എന്ന് ഫൊക്കാന ട്രെഷറർ ബിജു ജോൺ കൊട്ടാരക്കര തൻ്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു.

സമൂഹത്തിന് ചെയ്ത നല്ല പ്രവർത്തങ്ങളും ചാരിറ്റി പ്രവർത്തങ്ങളും മുൻനിർത്തി ലാജി തോമസ്, മാത്യു ജോഷ്വാ, രാജേഷ് പുഷ്പരാജൻ, ജോർജ് കൊട്ടാരത്തിൽ എന്നിവർക്ക് എഡ്‌വേർഡ് ബ്രൗൺസ്റ്റെയിൻ സൈറ്റേഷൻ നൽകി ആദരിച്ചു.

പാർവതി സുരേഷ്, എം സി. ഷിബു പായിക്കാട്ട്, പ്രേം കൃഷ്ണൻ, മാത്യു വർഗീസ് (അനി) തുടങ്ങിയവർ ചേർന്ന് വിവധ പരിപാടികൾ അവതരിപ്പിച്ചു.. സെക്രട്ടറി ജേക്കബ് കുര്യൻ, പ്രസിഡന്റ് ബിബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മീറ്റിംഗ് ഡിന്നറോടെ കൂടി സമാപിച്ചു. നൈമ ട്രെഷറർ സിബു ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

More Stories from this section

family-dental
witywide