ന്യൂയോർക്ക് പൊലീസ് കമ്മീഷണറുടെ വീട്ടിൽ റെയ്ഡ്: അഴിമതി ആരോപണം നേരിടുന്ന ന്യൂയോർക്ക് മേയറുമായി ബന്ധമുണ്ടെന്ന് സൂചന

ന്യൂയോർക്ക് പൊലീസ് കമ്മീഷണർ എഡ്വേർഡ് കാബൻ്റെ വീട്ടിൽ ഫെഡറൽ അധികൃതർ റെയ്ഡ് നടത്തി. അഴിമതി അന്വേഷണം നേരിടുന്ന ന്യൂയോർക്ക് മേയർ എറിക് ആഡംസുമായി ബന്ധമുണ്ടെന്നു കരുതുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെ വീട്ടിലും റെയ്ഡ് നടന്നു. ഫസ്റ്റ് ഡെപ്യൂട്ടി മേയർ ഷീന റൈറ്റ്, പബ്ലിക് സേഫ്റ്റി ഡെപ്യൂട്ടി മേയർ ഫിലിപ്പ് ബാങ്ക്സ് III എന്നിവരുടെ വീടുകൾ വ്യാഴാഴ്ച റെയ്ഡ് ചെയ്തു

മേയറുടെ ഓഫിസിലെ എല്ലാവരും അന്വേഷണം നേരിടേണ്ടി വരില്ല എന്ന് ന്യൂയോർക്ക് സിറ്റി ഹാളിൻ്റെ അഭിഭാഷകൻ പറയുന്നു.

ചില റെയ്ഡുകളിൽ നടന്നെന്നു സമ്മതിച്ചെങ്കിലും ഇതിനെ കുറിച്ച് പ്രതികരിക്കാൻ യുഎസ് അറ്റോർണി ഓഫിസും എഫ്ബിഐയും വിസമ്മതിച്ചു.
വ്യാഴാഴ്ച വൈകുന്നേരം വരെ, റെയ്ഡുകളുടെ ഔദ്യോഗിക കാരണങ്ങളൊന്നും വിശദമാക്കിയിട്ടില്ല. റെയ്ഡിൽ മൊബൈൽ ഫോൺ അടക്കം ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തിട്ടുണ്ട്.

എഡ്വേർഡ് കാബൻ 2023 മുതൽ ന്യൂയോർക് പൊലീസ് ഡിപാർട്മെൻ്റിനെ നയിക്കുന്നു. നഗരത്തിലെ ആദ്യത്തെ ലാറ്റിനോ പോലീസ് കമ്മീഷണറാണ് അദ്ദേഹം, മേയർ ആഡംസിൻ്റെ അടുത്ത സുഹൃത്തായി കണക്കാക്കപ്പെടുന്നു.

New York police commissioner’s home raided

More Stories from this section

family-dental
witywide