ഇത് ബംഗളൂരു കഫേ സ്ഫോടനകേസിലെ പ്രതികള്‍; വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം

ബെംഗളൂരു: ബെംഗളൂരു കഫേ സ്ഫോടനകേസില്‍ പ്രതികളായ രണ്ടുപേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎ. പ്രതികളായ മുസാവിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മത്തീന്‍ താഹ എന്നിവരെ കണ്ടെത്താനാണ് എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസും പാരിതോഷികവും പ്രഖ്യാപിച്ചത്.

ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളെ മാര്‍ച്ച് 28 ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

കഫേയില്‍ ഐഇഡി പതിപ്പിച്ചത് മുസാവിര്‍ ഹുസൈന്‍ ഷാസിബാണെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് അബ്ദുള്‍ മത്തീന്‍ താഹ എന്നും എന്‍ഐഎ പറഞ്ഞു. ഇരുവരെയും 2020ലെ തീവ്രവാദക്കേസില്‍ ഇതിനകം തിരയുന്നുണ്ട്.

NIA has announced a reward for information about the two accused in the Bengaluru cafe blast case

More Stories from this section

family-dental
witywide