”കോണ്‍ഗ്രസിലെ നേതാക്കളെല്ലാം ആവശ്യപ്പെട്ടു, പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല”

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തൃപ്പൂണിത്തുറ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. ബാബു ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തൻ്റെ തീരുമാനം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

1991 മുതൽ ഏഴ് തവണ തൃപ്പൂണിത്തുറയിൽ മത്സരിച്ച അദ്ദേഹം ആറ് തവണയും വിജയിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ എക്സൈസ്, തുറമുഖ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ ഒരു പിൻഗാമിയെയും താൻ നിർദ്ദേശിക്കുന്നില്ലെന്നും സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും മത്സരിക്കാൻ കോണ്‍ഗ്രസിലെ നേതാക്കളെല്ലാം തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തൻ്റെ തീരുമാനം അവരെ അറിയിക്കുകയായിരുന്നുവെന്ന് ബാബു കൂട്ടിച്ചേർത്തു.

താൻ ഒന്നുമല്ലാതിരുന്ന കാലത്ത് കൈപിടിച്ച് ഉയർത്തിയ കോൺഗ്രസ് പാർട്ടിയോടും തന്നെ ഇത്രയും കാലം പിന്തുണച്ച തൃപ്പൂണിത്തുറയിലെ ജനങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിൽ ഇത്തവണ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

K Babu says he will not contest assembly elections

More Stories from this section

family-dental
witywide