
റാപ്പറും ഗായികയുമായ നിക്കി മിനാജിനെ ലഹരി മരുന്ന് കൈവശം വച്ചെന്നാരോപിച്ച് ആംസ്റ്റർഡാം വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. സംഭവം മുഴുവൻ അവരുടെടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലൈവ് സ്ട്രീം ചെയ്തു.
വൈറൽ വീഡിയോയിൽ, പോലീസ് ഉദ്യോഗസ്ഥർ മിനാജിനെ വളഞ്ഞ് അവരുടെ കാറിൽ ഇരിക്കാൻ ആവശ്യപ്പെടുന്നത് കാണാം. ലഹരി മരുന്ന് കൈവശം വച്ചതിന് 41 കാരിയായ അമേരിക്കൻ സ്ത്രീയെ ഷിഫോൾ എയർപോർട്ടിൽ വെച്ച് ഡച്ച് പോലീസ് അറസ്റ്റ് ചെയ്തതായി റോയൽ നെതർലാൻഡ്‌സ് പൊലീസ് വക്താവ് റോബർട്ട് വാൻ കപെൽ എൻബിസി ന്യൂസിനോട് പറഞ്ഞു. പ്രതിയുടെ പേര് നെതർലാൻ്റ്സ് പോലീസ് സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ അന്വേഷണ വിധേയമായി അവൾ ഇപ്പോഴും കസ്റ്റഡിയിലാണെന്ന് പറഞ്ഞു.
ആംസ്റ്റർഡാമിൽ എത്തിയ നിക്കി മിനാജിൻ്റെ ബാഗുകളിലൊന്നിൽ കഞ്ചാവ് കണ്ടെത്തിയതായി നിരവധി റിപ്പോർട്ടുകൾപുറത്തു വരുന്നുണ്ട്. എന്നിരുന്നാലും, തൻ്റെ ബാഗിൽ നിന്ന് കണ്ടെത്തിയ ലഹരി മരുന്ന യഥാർത്ഥത്തിൽ തൻ്റെ സുരക്ഷാ ടീമിൻ്റേതാണെന്ന് മിനാജ് അവകാശപ്പെടുന്നു.
Nikki Minage Arrested for Drug Possession