
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത അംബാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാരീസില്‍ നടക്കുന്ന 142ാമത് ഐഒസി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗം എന്ന നിലയില്‍ ഏകകണ്ഠമായി നിത അംബാനി തിരഞ്ഞെടുക്കപ്പെട്ടത്.
2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്സിലാണ് ഐഒസിയുടെ വ്യക്തിഗത അംഗമായി അവര്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്‌സ് നടക്കുക.
‘ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നിലുള്ള വിശ്വാസത്തിന് പ്രസിഡന്റ് ബാച്ചിനും ഐഒസിയിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ നിത അംബാനി പറഞ്ഞു.
തന്നെ വീണ്ടും തിരഞ്ഞെടുത്തത് വ്യക്തിപരമായ നേട്ടം മാത്രമല്ല, ആഗോള കായിക രംഗത്ത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിനുള്ള അംഗീകാരം കൂടിയാണ്. ഓരോ ഇന്ത്യക്കാരനുമായും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഈ നിമിഷം ഞാന്‍ പങ്കിടുന്നുവെന്നും അവര്‍ പറഞ്ഞു.