നവീൻ പട്നായികിന്റെ സഖ്യം വേണ്ട; ഒഡീഷയിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

ന്യൂഡൽഹി: ഒഡീഷയിൽ നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളുമായി (ബിജെഡി) സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ബിജെപി-ബിജെഡി സഖ്യമില്ലെന്ന് ബിജെപി ഒഡീഷ പ്രസിഡന്റ് മൻമോഹൻ സമാലാണ് എക്‌സിലൂടെ പ്രഖ്യാപിച്ചത്.

ഒഡീഷയിലെ 4.5കോടി ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലൂടെ വികസനം ഉറപ്പാക്കാൻ‍, വികസിത ഇന്ത്യയും വികസിത ഒഡിഷയും ഉണ്ടാകാൻ ലോക്സഭയിലേക്കുള്ള 21 സീറ്റുകളിലും നിയമസഭയിലേക്കുള്ള 147 സീറ്റുകളിലും ബിജെപി തനിയെ മത്സരിക്കുമെന്ന് മൻമോഹൻ സമാൽ വ്യക്തമാക്കി.

മോദി സർക്കാരിന്റെ പല വികസന പദ്ധതികളും ഒഡീഷയിലെ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും സമാൽ കുറ്റപ്പെടുത്തി. ഒഡിഷയിലെ പാവപ്പെട്ട സഹോദരീസഹോദരന്മാർക്ക് അവർക്കവകാശപ്പെട്ടത് ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read

More Stories from this section

family-dental
witywide