
ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് തിരുമേനിക്കു ഡി എഫ് ഡബ്ലിയു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി .ഡിസംബര്‍ 28 ശനിയാഴ്ച ഉച്ചക്കുശേഷം എത്തിച്ചേര്‍ന്ന തിരുമേനിയെ ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്ച്ച അസിസ്റ്റന്റ് വികാരി എബ്രഹാം തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി രാമപുരം, ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വൈസ് പ്രസിഡന്റ് കുരിയന്‍ ഈശോ , ട്രസ്റ്റി എ ബി തോമസ് ,ഭദ്രാസന യൂത്ത് ലീഗ് ട്രഷറര്‍ ജോതം സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു
ഭദ്രാസനചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന തിരുമേനി ഡിസംബര്‍ 30 ഞായറാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്മീകത്വം വഹിച്ചു. ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കുന്ന പുതുവത്സര ശുശ്രുഷകള്‍ക്കും തിരുമേനി നേത്ര്വത്വം നല്‍കും.