‘മലയാളത്തിലെ ഒരു പഴയ സൂപ്പർ നായിക അമേരിക്കയിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി’; വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷറഫ്

എൺപതുകളിൽ മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്ന ഒരു നടിക്ക് അമേരിക്കയിൽ ഉണ്ടായ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടി അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായതായി ആലപ്പി അഷറഫ് പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

സിനിമയിൽ അഭിനയിപ്പിക്കാനെന്നുപറഞ്ഞാണ് ആ നടിയെ ഒരുസംഘം അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കേരളത്തിനകത്തും പുറത്തും പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആർട്സ് വിജയൻ ആണ് നടിയെ അന്ന് ന്യൂയോർക്കിൽ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചത്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താൻ ഇപ്പോൾ ഇതെല്ലാം തുറന്നു പറയുന്നതെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി. പുതിയ സിനിമയിൽ നായികയെന്നു പറഞ്ഞാണ് അമേരിക്കൻ സംഘം നടിയെ അവിടെ എത്തിച്ചത് . എന്നാൽ അവർ സിനിമക്കാരേ അല്ലായിരുന്നു. അവർ നടിയെ ഹോട്ടലിൽ ബന്ദിയാക്കി വച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു.

ഒരു ദിവസം അവസരം കിട്ടിയപ്പോൾ നടി അമേരിക്കയിലുള്ള താരാ ആർട്സ് വിജയനെ വിളിക്കുകയും അദ്ദേഹം വളരെ സാഹസികമായി അവരെ രക്ഷിച്ച് നേരെ എയർപോർട്ടിൽ എത്തിക്കുകയുമായിരുന്നു എന്ന് ആലപ്പി അഷറഫ് പറയുന്നു.

More Stories from this section

family-dental
witywide