
പാരീസ്: പാരീസ് ഒളിംപിക്‌സിലെ മലയാലികളുടെ മെഡൽ പ്രതീക്ഷയായ പുരുഷ ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയി ആദ്യ കടമ്പ അനായാസം ജയിച്ചു കയറി. പുരുഷ സിംഗിള്‍സിലെ ആദ്യ മത്സരം പ്രണോയി നേരിട്ടുള്ള സെറ്റുകൾക്കാണ് ജയിച്ചത്. ജര്‍മനിയുടെ ഫാബിയന്‍ റോത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് എച്ച് എസ് പ്രണോയി മുന്നോട്ട് കുതിക്കുമ്പോൾ ഇന്ത്യക്കും മലയാളികൾക്കും അഭിമാന നിമിഷം കൂടിയാണ് അത്. സ്‌കോര്‍ 21-18, 21-12.
അതേസമയത്തെ രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ താരമായത് മനു ഭാക്കറായിരുന്നു. പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ അക്കൗണ്ട് തുറന്ന മനു വെങ്കല മെഡലാണ് വെടിവെച്ചിട്ടത്. ഷൂട്ടിങ്ങില്‍ ഇന്ത്യക്കായി ഒളിംപിക്‌സ് മെഡല്‍ നേടിയെടുക്കുന്ന അഞ്ചാമത്തെ താരവും ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ വനിതയെന്ന റെക്കോഡും മനു ഭാക്കര്‍ സ്വന്തം പേരിലാക്കി.