ഒരു ഒളിംപിക്‌സിന് ആതിഥേയത്വം! ഇന്ത്യയുടെ ചിരകാല സ്വപ്നം പൂവണിയുമോ? വേദിക്കായി ഇന്ത്യയുടെ ചടുല നീക്കം; പ്രതിനിധി സംഘം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്

ഡല്‍ഹി: ഒരു ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ ചിരകാല സ്വപ്നങ്ങളിൽ ഒന്നാണ്. ഇത് 2036 ൽ പൂവണിയുമോ? 2036 ഒളിംപിക്‌സ് വേദിക്കായി ഇന്ത്യ ശക്തമായ നീക്കം തുടങ്ങി. ഗുജറാത്തിന് ഒളിംപികിസ് വേദി അനുവദിക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സംഘം അടുത്ത മാസം സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിക്കും.

കായിക മന്ത്രാലയം, ഗുജറാത്ത് സര്‍ക്കാര്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ സംഘത്തിലുണ്ട്. ഗുജറാത്ത് കായിക മന്ത്രി, പി ടി ഉഷ തുടങ്ങിയവരുമുണ്ട്. 2030ലെ കോമണ്‍വെല്‍ത്ത് വേദിക്കും ഇന്ത്യ ആവശ്യം ഉന്നയിക്കും.