
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു. ഈമാസം 14ന് ശനിയാഴ്ച സ്റ്റാഫോഡിലെ ‘Prompt Real estate office,920 Murphy Road Stafford’ ഹാളിലാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ മലയാളികളായ ഇലക്റ്റഡ് ലെ ഓഫീഷ്യല്‍സ് മുഖ്യ അതിഥികള്‍ ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ 11ന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ വിപുലമായ ഓണസദ്യയോട് കൂടി സമാപിക്കും. മല്ലപ്പള്ളി സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും മല്ലപ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന എല്ലാ അഭ്യുദയകാംക്ഷികളെയും ഓണപരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ചാക്കോ നൈനാന്‍, സെക്രട്ടറി റസ്ലി മാത്യു ട്രഷറര്‍ സെന്നി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചാക്കോ നൈനാന്‍ 832-661-7555 ബന്ധപ്പെടുക.