“ദൈവം തമ്പുരാൻ നേരിട്ടുവന്നു പറഞ്ഞാൽ മാത്രമേ തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറൂ”: എബിസി അഭിമുഖത്തിൽ ജോ ബൈഡൻ

വാഷിങ്‌ടൺ: ദൈവം തമ്പുരാൻ നേരിട്ടുവന്നു പറഞ്ഞാൽ മാത്രമേ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് താൻ പിൻമാറൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽനിന്ന് പിന്മാറും എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ എ.ബി.സി. ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ബൈഡൻ തൻ്റെ നയം വ്യക്തമാക്കിയത്. ഊഹാപോഹങ്ങൾ നിരാകരിച്ച അദ്ദേഹം തൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള സംശയങ്ങളും തള്ളി. ട്രംപുമായി നടന്ന ആദ്യ ടെലിവിഷൻ സംവാദസമയത്ത് ക്ഷീണിതനും അവശനുമായിരുന്നു. ഡിബൈറ്റ് എൻ്റെ ജീവിതത്തിലെ ഒരു മോശം എപ്പിസോഡായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.

പാർട്ടിയുടെ പ്രധാനനേതാക്കളാരും തന്നോട് പിന്മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ നയിക്കുന്നത് താനാണെന്നും പ്രസിഡന്റാകാൻ തന്നെക്കാൾ യോഗ്യൻ മറ്റാരുമില്ലെന്നും 22 മിനിറ്റുനീണ്ട അഭിമുഖത്തിലുടനീളം ബൈഡൻ അവകാശപ്പെട്ടു. അതേസമയം മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. കോഗ്നീറ്റ് ടെസ്റ്റ് നടത്തുകയും അതിന്റെ ഫലം പബ്ളിക്കിനു മുന്നിൽ വെളിപ്പെടുത്തുകയും ചെയ്യുമോ എന്ന ചോദ്യമാണ് അദ്ദേഹം നിരാകരിച്ചത്.

എബിസി അഭിമുഖം കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം, ബൈഡനെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ആദ്യത്തെ ഹൗസ് ഡെമോക്രാറ്റായ ടെക്സസ് ജനപ്രതിനിധി ലോയ്ഡ് ഡോഗെറ്റ് വീണ്ടും രംഗത്തെത്തി, “ഞാൻ ആദ്യം ആവശ്യപ്പെട്ടതിനേക്കാൾ കൂടതൽ അടിയന്തിരമായി ബൈഡൻ പിന്മാറണം എന്ന ആവശ്യം ഉന്നയിക്കുകയാണ്’ എന്നു പറഞ്ഞു. പിന്മാറാനുള്ള തീരുമാനം എടുക്കാൻ ബൈഡൻ വൈകും തോറും ട്രംപിനെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരു പുതിയ വ്യക്തിക്ക് വരാനും ക്യാപെയ്ൻ നടത്താനും ബുദ്ധിമുട്ട് കൂടും – അദ്ദേഹം വ്യക്തമാക്കി.

ഇല്ലിനോയിലെ കോൺഗ്രസ് അംഗം മൈക്ക് ക്വിഗ്ലിയും മസാച്യുസെറ്റ്സിലെ സേത്ത് മൗൾട്ടനും ഉൾപ്പെടെയുള്ള മറ്റ് ഹൗസ് ഡെമോക്രാറ്റുകളും വെള്ളിയാഴ്ച ബൈഡനോട് പിന്മാറാൻ ആവശ്യപ്പെട്ടു. ഹൗസ് ഡെമോക്രാറ്റായ മിനസോട്ടയിലെ ആൻജി ക്രെയ്ഗ് ശനിയാഴ്ച സഹപ്രവർത്തകരോടൊപ്പം ചേർന്ന് ബൈഡനോട് പിന്മാറാൻ ആഹ്വാനം ചെയ്തു. കൂടുതൽ ഡെമോക്രാറ്റിക് നേതാക്കൾ ഈ ആവശ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്.

only the Lord Almighty could convince him to end his bid for re-election Joe Biden said

More Stories from this section

family-dental
witywide