
ലഖ്നൗ: ലഖ്നൗ-ഡെറാഡൂൺ വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റെടുക്കാത്ത ആളുകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന വീഡിയോ പുറത്ത്. വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ കോച്ചിനുള്ളിലെ ദൃശ്യങ്ങളാണ് നിരവധി പേർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. സംഭവത്തിൽ റെയിൽവേയും പ്രതികരണവുമായി രംഗത്തെത്തി. ഞങ്ങൾ ശ്രദ്ധിക്കുന്നു, സഹായിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു.
നിരവധി ഉപയോക്താക്കൾ പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മെട്രോയുടെ ടിക്കറ്റിംഗ്, വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. വന്ദേ ഭാരത് ട്രെയിനിൽ പ്രത്യേക റെയിൽവേ പോലീസിനെ നിയോഗിക്കണമെന്നും വലിയ തുക നൽകിയാണ് യാത്രക്കാർ ടിക്കറ്റെടുക്കുന്നതെന്നും ചിലർ പ്രതികരിച്ചു.
over crowd in vande bharat