ഇന്ത്യ-പാക് ലോകകപ്പ് മത്സരം കാണാൻ അമേരിക്കയിലെത്തിയ പാക്കിസ്ഥാനി യൂട്യൂബർ വെടിയേറ്റുമരിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ പാകിസ്ഥാൻ യൂട്യൂബറെ വെടിവെച്ച് കൊലപ്പെടുത്തി. ഇന്ത്യ– പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിനായി യുഎസിലെത്തിയ യുട്യൂബറെയാണ് കൊലപ്പെടുത്തിയത്. മത്സരത്തിന്റെ ആവേശം പകര്‍ത്താനായി ന്യൂയോർക്ക് നഗരത്തിലെത്തിയ സാദ് അഹമ്മദിനെയാണു വെടിവച്ചുകൊന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇയാള്‍ക്കുനേരെ വെടിയുതിർത്തതെന്ന് ചില പാക്കിസ്ഥാനി മാധ്യമങ്ങൾ വെളിപ്പെടുത്തി. നഗരത്തിലെ ഒരു മൊബൈൽ മാർക്കറ്റിലെത്തിയ യുട്യൂബർ ആളുകളുടെ അഭിപ്രായങ്ങൾ പകര്‍ത്തുന്നതിനിടെയാണ് വെടിയേറ്റത്. സുരക്ഷാ ഉദ്യോഗസ്ഥൻ സംസാരിക്കാൻ തയാറായില്ലെന്നും ഇതിനുപിന്നാലെയാണ് യുട്യൂബർക്കു വെടിയേറ്റതെന്നുമാണു വിവരം. സുരക്ഷാ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Pakistani Youtuber shot dead in USA while India Pak cricket match