പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അടുത്ത മാസം ഒമ്പതു വരെയാണ് സമ്മേളനം നടക്കുക.

രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ 11 ന് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യും. വ്യാഴാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കും.

ജമ്മു കശ്മീരിന്റെ ബജറ്റും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം സമ്മേളന കാലയളവില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ കേന്ദ്രബജറ്റില്‍ ഉണ്ടായേക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും വിലയിരുത്തുന്നു. നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്.

More Stories from this section

family-dental
witywide