പോരാട്ടം ഫലം കണ്ടു, നീതിയുടെ ഉത്തരവിറങ്ങി, അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമനം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡിപ്പിക്കപ്പെട്ട യുവതിക്കൊപ്പം നിന്നതിൻ്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട സീനിയർ നഴ്സിങ് ഓഫിസർ പി ബി അനിതയ്ക്ക് ഒടുവിൽ നീതി. അനിതയുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കിയ സർക്കാർ, അനിതക്ക് നിയമന ഉത്തരവ് നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെയാണ് അനിതക്ക് നിയമനം നൽകിയിരിക്കുന്നത്. അനിതയ്ക്കു നിയമനം നല്‍കാതിരുന്ന സര്‍ക്കാര്‍ നടപടി വലിയ വിവാദമായിരുന്നു. സമരവുമായി അനിത രംഗത്തിറങ്ങുകയും ഹൈക്കോടതിയടക്കം ഇടപെടുകയും ചെയ്തതിന് പിന്നാലെയാണ് സർക്കാർ അനിതക്ക് നിയമന ഉത്തരവ് നൽകിയത്.

PB Anitha appointed again medical college kozhikode

Also Read

More Stories from this section

family-dental
witywide