മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പി. സി. മാത്യു

ഡാലസ്: അടുത്ത വർഷം നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഗാർലാൻഡ് ഡിസ്ട്രിക്ട് 3 സീനിയർ സിറ്റിസൺ കമ്മിഷണർ പി. സി. മാത്യു അറിയിച്ചു. ഇർവിങ് എമറാൾഡ് വാലി ഹോം ഔണേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റായി രണ്ടു തവണ പ്രവർത്തിച്ചു. ഗാർലൻഡിൽ ഷോഷ്സ് ഓഫ് വെല്ലിങ്ടൺ കമ്മ്യൂണിറ്റിയുടെ ബോർഡ് പ്രസിഡന്‍റാണ്.

കൂടാതെ റസ്റ്റിക് ഓക്സ് കമ്മ്യൂണിറ്റിയിൽ വൈസ് പ്രസിഡന്‍റായും സേവനം ചെയ്യുന്നു. വിദ്യാഭാസ കാലത്ത് കേരള സർവകലാശാല യൂണിയനിൽ മൂന്നു പ്രാവശ്യം കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പി. സി. മാത്യു, മഹാത്മാ യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സംഘടനയിലൂടെ അട്ടപ്പാടിയിൽ 8 ആടുകൾ നഷ്ടപ്പെട്ട തുളസിയുടെ കുടുംബത്തിന് ആടുകളെയും കൂടും നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide