ജയ്പൂരില്‍ പെട്രോള്‍ പമ്പ് തീപിടുത്തം : മരണസംഖ്യ എട്ടിലേക്ക്, 28 പേരോളം ഗുരുതരാവസ്ഥയില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പിന് പുറത്ത് ട്രക്ക് കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ എട്ടിലേക്ക് കുതിച്ചു. പുലര്‍ച്ചെ അഞ്ചരയോടെ ഒരു ട്രക്ക് മറ്റു ട്രക്കുകളുമായി കൂട്ടിയിടിച്ചതിനു പിന്നാലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ടാങ്കറിന് തീപിടിച്ചതാണ് അപകട കാരണം. മറ്റു വാഹനങ്ങളില്‍ ഇടിച്ച ട്രക്ക് രാസവസ്തു നിറച്ചതായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 40 ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ 28 പേരെങ്കിലും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.

സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. സംഭവത്തില്‍ നിരവധി ഡ്രൈവര്‍മാര്‍ക്ക് പൊള്ളലേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഫോടനത്തിന്റെ ശബ്ദം 10 കിലോമീറ്റര്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. നിരവധി ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചതിനാല്‍ ആവര്‍ത്തിച്ചുള്ള സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide