സിലിണ്ടറിന് 300 രൂപ സബ്സിഡി, ഉജ്ജ്വല യോജന 2025 വരെ, തീരുമാനിച്ച് കേന്ദ്ര സർക്കാർ; ജീവനക്കാരുടെ ഡിഎ വർധിപ്പിക്കാനും തീരുമാനം

ദില്ലി: ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദാരിദ്ര്യ രേഖക്ക് താഴെയുള്ള എൽ പി ജി ഉപയോക്താക്കൾക്ക് ആശ്വാസമാകുന്ന തീരുമാനാണ് കേന്ദ്ര മന്ത്രിസഭ ഇന്ന് കൈക്കൊണ്ടിരിക്കുന്നത്. സിലിണ്ടറിന് 300 രൂപ വീതം സബ്സിഡി നൽകുന്ന ഉജ്ജ്വല യോജന 2025 വരെ തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനോടൊപ്പം തന്നെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും സന്തോഷ വാർത്തയുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി എ (ഡിയർനെസ്സ് അലവൻസ്) 4% വർദ്ധിപ്പിക്കാനും ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും വ‍ര്‍ധനവ് നിലവിൽ വരിക. ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്താനും തീരുമാനമായിട്ടുണ്ട്. ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ പദ്ധതിക്കായി 10000 കോടി രൂപ നീക്കിവയ്ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

PM Modi Govt extends Rs 300 LPG subsidy for Ujjwala beneficiaries till 2025

Also Read

More Stories from this section

family-dental
witywide