പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ, കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണയോഗം; റോഡ‍് ഷോ, ഗതാഗത നിയന്ത്രണം

കൊച്ചി: കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശം പകരാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ഞായറാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. കുന്നംകുളത്തും കാട്ടാക്കടയിലുമാണ് മോദി ഇന്ന് പ്രചാരണം നടത്തുക. നെടുമ്പാശ്ശേരിയില്‍ ഞായറാഴ്ച രാത്രി വിമാനമിറങ്ങിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങിയ ശേഷം തിങ്കളാഴ്ച രാവിലെ കുന്നംകുളത്ത് പ്രചാരണത്തിന് ഇറങ്ങും. ഇതിന് ശേഷം തിരുവനന്തപുരം ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായി കാട്ടാക്കടയിലെ പ്രചാരണ വേദിയിലെത്തും. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മോദിയുടെ ഇന്നത്തെ പരിപാടികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കാനായി കുന്നംകുളത്തെത്തും. രാവിലെ പത്തേമുക്കാലോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം കുന്നംകുളത്തെ സമ്മേളന വേദിയായ ചെറുവത്തൂര്‍ ഗ്രൗണ്ടിലെത്തും. ഒരുമണിക്കൂര്‍ വേദിയില്‍ പ്രധാനമന്ത്രി ചെലവിടും. ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ വേദിയിലുണ്ടാകും. മോദിയെത്തും മുമ്പ് പത്തുമണിയോടെ സമ്മേളനം ആരംഭിക്കും. റോഡ് ഷോ അടക്കമുള്ള പ്രചാരണത്തിന് സാധ്യതയുണ്ട്. പ്രസംഗത്തിന് ശേഷം പന്ത്രണ്ടു മണിയോടെ പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. തലസ്ഥാനത്ത് കാട്ടക്കടയിലും റോഡ് ഷോ നടത്തിയാകും മോദി വേദിയിലെത്തുക. ഇവിടെ തിരുവനന്തപുരത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിലെ സ്ഥാനാ‌ർഥി വി മുരളീധരൻ എന്നിവർക്കായി മോദി വോട്ട് ചോദിക്കും.

PM Modi Visits kerala for election campaign and road show

More Stories from this section

family-dental
witywide