അഭിഭാഷകൻ ബി.എ. ആളൂരിനെതിരെ പോക്‌സോ കേസ്

കൊച്ചി: അഭിഭാഷകൻ ബി.എ ആളൂരിനെതിരെ എറണാകുളം സെൻട്രൽ പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ കടന്നു പിടിച്ചു എന്ന പരാതിയിൽ ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫിസിലെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് കേസ്. പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ആളൂരിനെതിരെ ചുമത്തപ്പെട്ട മൂന്നാമത്തെ കേസാണിത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ രണ്ട് തവണ കേസെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിന് അഞ്ച് ലക്ഷം നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ കേസ്.

Also Read

More Stories from this section

family-dental
witywide