
ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുത്തു. പതിനേഴുവയസുള്ള പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ സദാശിവനഗര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
തട്ടിപ്പ് കേസില്‍ സഹായം തേടി ഫെബ്രുവരി രണ്ടിന് അമ്മയും മകളും യെദ്യൂരപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് ലൈംഗികാതിക്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
POCSO case against senior BJP leader Yeddyurappa















