മോഹന്‍ലാലിനും സൈന്യത്തിനും എതിരെ അതിരുകടന്ന അധിക്ഷേപ പരാമർശങ്ങൾ; യൂട്യൂബര്‍ ‘ചെകുത്താൻ’ പിടിയിൽ

കല്പറ്റ: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെയും നടൻ മോഹൻലാലിനെയും അപകീര്‍ത്തിപ്പെടുത്തിയ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെകുത്താന്‍ എന്ന അക്കൗണ്ടിലൂടെ പ്രസിദ്ധനായ തിരുവല്ല സ്വദേശി അജു അലക്‌സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. കേസെടുത്തതിനു പിന്നാലെ അജു അലക്‌സ് ഒളിവിൽ പോയിരുന്നു.

അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ധിഖ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ വിഡിയോ ഇയാള്‍ പോസ്റ്റ് ചെയ്യുന്നത്. ദുരന്തഭൂമിയില്‍ യൂണിഫോമിട്ട് മോഹന്‍ലാല്‍ എത്തിയതെന്തിന് എന്ന് ചോദിച്ചായിരുന്നു വിഡിയോയിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍. മുന്‍പും പല അതിരുകടന്ന വിമര്‍ശനങ്ങളുടെ പേരില്‍ ഈ പേജിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

More Stories from this section

family-dental
witywide