ആര്യക്കും സച്ചിന്‍ ദേവിനും എതിരെയുള്ള കേസ്: മൊഴിയെടുക്കല്‍ തുടങ്ങി പൊലീസ്, ചുമത്തിയ വകുപ്പുകൾ പുനഃപരിശോധിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎക്കുമെതിരെ കെഎസ്ആർടിസി ഡ്രൈവർ എച്ച് യദു നൽകിയ പരാതിയിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി. അഭിഭാഷകനായ ബൈജു നോയലും പരാതി നൽകിയിരുന്നു.

കോടതിനിർദേശപ്രകാരമാണ് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബൈജുവിനോട് ചൊവ്വാഴ്ച മൊഴിയെടുക്കാൻ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ഇയാൾ എത്തിയില്ല. സാക്ഷിമൊഴികളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈവർ യദുവിന്റെ മൊഴിയും രേഖപ്പെടുത്തും.

യദു നൽകി‌യ പരാതിയിലെ വകുപ്പുകൾ നിലനിൽക്കുമോയെന്ന്‌ അന്വേഷിച്ച ശേഷം പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേയർ, എം.എൽ.എ. എന്നിവരടക്കം അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുള്ളത്.

Police commence inquiry on Mayor Arya-conductor case

More Stories from this section

family-dental
witywide