
വാഷിംഗ്ടണ്‍: വെള്ളിയാഴ്ച മേരിലാന്‍ഡ് ഹൈസ്‌കൂളില്‍ സഹപാഠിയെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിയായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കാരനായ ജെയ്ലന്‍ റുഷോണ്‍ പ്രിന്‍സാണ് പിടിയിലായത്. കൊലപാതകം, ആക്രമണം, തോക്ക് ഉപയോഗിച്ചുള്ള ആക്രമണം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
ജോപ്പടൗണ്‍ ഹൈസ്‌കൂളിലെ ബാത്ത്റൂമില്‍ വച്ച് തന്റെ സഹപാഠിയായ 15 കാരനായ വാറന്‍ കര്‍ട്ടിസ് ഗ്രാന്റിനെ മാരകമായി വെടിവെച്ച് കൊലപ്പെടുത്തിയതിനാണ് പ്രിന്‍സ് പിടിയിലായത്. പിടിക്കപ്പെടാതിരിക്കാന്‍ സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായും അധികൃതര്‍ കണ്ടെത്തി. വെടിവയ്പ്പിലേക്ക് നയിച്ചതെന്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.
വെടിയേറ്റ വിദ്യാര്‍ത്ഥിയെ അവിടെ സ്‌കൂള്‍ നഴ്‌സുമാര്‍ പരിചരിക്കുകയും തുടര്‍ന്ന് വിമാനമാര്‍ഗം ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല.
വെടിവെപ്പിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.