ആലുവയിൽ യുവാവിന്റെ വീട്ടിൽ പരിശോധന, നാല് തോക്കും 9 ലക്ഷം രൂപയും പിടികൂടി

കൊച്ചി: ആലുവ ആലങ്ങാട്ടിൽ നിന്ന് നാല് തോക്കുകൾ പിടികൂടി. കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് തോക്ക് പിടികൂടിയത്. ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ് നടത്തിയത്. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ സംഘാംഗമാണെന്ന് സംശയമുള്ളതായി പൊലീസ് പറയുന്നു. 2 റിവോൾവറുകളും 2 പിസ്റ്റലുകളും 2 കത്തികളുമാണ് പിടിച്ചെടുത്തത്. 9 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. റിയാസ് ഏറെകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തി. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

Police seized 4 guns and cash form House in Aluva

More Stories from this section

family-dental
witywide