ആസ്തി 1 മില്യണ്‍ ഡോളര്‍, പ്രായം 26 ; പോണ്‍താരം സോഫിയ ലിയോണ്‍ മരിച്ച നിലയില്‍

വാഷിംഗ്ടണ്‍: പോണ്‍താരമായ 26 കാരി സോഫിയ ലിയോണിനെ മരിച്ച നിലയില്‍ കണ്ടെത്തി. യു.എസിലെ അവരുടെ വസതിയില്‍വെച്ചായിരുന്നു മരണമെന്ന് സോഫിയ ലിയോണിന്റെ രണ്ടാനച്ഛന്‍ മൈക്ക് റൊമേറോ അറിയിച്ചിട്ടുണ്ട്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.

മരണകാരണത്തെക്കുറിച്ച് ലോക്കല്‍ പോലീസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. സോഫിയയുടെ മോഡലിംഗ് ഏജന്‍സിയായ 101 മോഡലിംഗും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 1997 ജൂണ്‍ 10ന് യുഎസിലെ മിയാമിയില്‍ ജനിച്ച സോഫിയ ലിയോണ്‍ 18 വയസ്സുള്ളപ്പോള്‍ പോണ്‍ മേഖലയിലേക്ക് കടക്കുകയായിരുന്നു. ഇവര്‍ക്ക് 1 മില്യണ്‍ ഡോളറിന്റെ ആസ്തിയുള്ളതായി പറയപ്പെടുന്നുണ്ട്.

കാഗ്നി ലിന്‍ കാര്‍ട്ടര്‍, ജെസ്സി ജെയ്ന്‍, തൈന ഫീല്‍ഡ്സ് എന്നിവര്‍ക്കുശേഷം ഈ വര്‍ഷം അകാല മരണത്തിനു കീഴടങ്ങുന്ന നാലാമത്തെ പോണ്‍താരമാണ് സോഫിയ.

More Stories from this section

family-dental
witywide