ബെര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണം; ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു

ന്യൂജേഴ്സി: ബെര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമന്‍ ബാവയുടെ ഓര്‍മ്മയും ഈ വര്‍ഷം ഓഗസ്റ്റ് 31 ശനി മുതല്‍ സെപ്റ്റംബര്‍ 7 ശനി വരെ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വികാരി വെരി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരിയും മറ്റു ഇടവക ഭാരവാഹികളും അറിയിച്ചു. വിശുദ്ധ കുര്‍ബ്ബാന, പ്രാര്‍ത്ഥനകള്‍ എന്നിവയ്ക്കൊപ്പം അനുഗ്രഹീത വചന പ്രഘോഷകരുടെ പ്രഭാഷണങ്ങളും ധ്യാനയോഗങ്ങളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വെരി റവ. ഫാ. ഗീവര്‍ഗീസ് ചാലിശ്ശേരി, വികാരി (732) 272-6966
ജോയി വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് (201) 724-2287
സുരേഷ് ബേബി, സെക്രട്ടറി (732) 763-6665
ഐസക്ക് കുര്യന്‍, ജോ. സെക്രട്ടറി (551) 200-1225
സാജന്‍ സാമുവേല്‍, ട്രഷറര്‍ (201) 417-7885
എല്‍ദോ പോള്‍, ജോ. ട്രഷറര്‍ (201) 851-7121

More Stories from this section

family-dental
witywide