സമ്മതിദാന അവകാശം രേഖപ്പെടുത്തി പ്രസിഡൻ്റ് ജോ ബൈഡൻ, വോട്ടു ചെയ്തത് സ്വദേശമായ ഡെലവേറിൽ – വിഡിയോ

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ഏർലി വോട്ടിങ് സംവിധാനം ഉപയോഗിച്ച് പ്രസിഡൻ്റ് ജോ ബൈഡൻ വോട്ട് ചെയ്തു. സ്വദേശമായ ഡെലവേറിലെ ന്യൂകാസിലിലെ ഒരു ഏർലി വോട്ടിങ് കേന്ദ്രത്തിലാണ് ബൈഡൻ വോട്ട് ചെയ്തത്.

വോട്ടിങ് കേന്ദ്രത്തിൽ എത്തിയ ബൈഡൻ സാധാരണക്കാർക്ക് ഒപ്പം വരിയിൽ കാത്തു നിൽക്കുകയും തൻ്റെ ഊഴമെത്തിയപ്പോൾ വോട്ടുചെയ്യാനായി പോവുകയും ചെയ്തു. ഒപ്പം വീൽ ചെയറിലുണ്ടായിരുന്ന ഒരു വയോധികയെ തള്ളി വോട്ടിങ് കേന്ദത്തിലേക്ക് എത്തിക്കാനും അദ്ദേഹം മറന്നില്ല.

president Joe Biden casts his early vote

Also Read

More Stories from this section

family-dental
witywide