
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് എത്തിയ പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നീലഗിരി കോളജിലാണ് പ്രിയങ്ക ഹെലികോപ്റ്റര്‍ ഇറങ്ങിയത്. അവിടെ നിന്നും റോഡ് മാര്‍ഗമാണ് മീനങ്ങാടി എത്തിയത്. രണ്ട് ദിവസം നീളുന്ന പ്രചാരണത്തിനാണ് പ്രിയങ്ക എത്തിയത്.
കാറിന്റെ ഡോറില്‍ കയറിനിന്ന് റോഡ് ഷോയില്‍ പ്രിയങ്ക ജനങ്ങളെ അഭിവാദ്യം ചെയ്തു. വന്‍ ജനക്കൂട്ടമാണ് പ്രിയങ്കയെ സ്വീകരിക്കാന്‍ എത്തിയത്. അതിനിടെ മീനങ്ങാടിയിൽ വീലചെയറിൽ കാത്തിരുന്ന വിദ്യാർഥിയോട് കുശലം പങ്കിടുന്ന പ്രിയങ്കയുടെ വീഡിയോ വൈറലായിട്ടുണ്ട്.
മീനങ്ങാടിയിലേക്കുള്ള യാത്രാമധ്യേ, തന്നെ കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന ഭിന്നശേഷിക്കാരനായ ഒരു വിദ്യാർഥിയോടാണ് പ്രിയങ്കാ ഗാന്ധി വിശേഷം പങ്കുവെച്ചത്. ഹൃദയസ്പർശിയായ നിമിഷത്തിൽ ഇരുവരും ഊഷ്മളമായ സംഭാഷണത്തിൽ ഏർപ്പെട്ടു. വിദ്യാർഥിയുടെ കൈ പിടിച്ചു സംസാരിച്ച പ്രിയങ്ക വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പരീക്ഷകൾക്ക് എല്ലാ ആശംസകളും നേരുകയും ചെയ്ത ശേഷമാണ് പ്രിയങ്ക മുന്നോട്ട് പോയത്.
വിഡിയോ കാണാം