
കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധിയുടെ കന്നി അങ്കത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാട് മണ്ഡലത്തില്‍ ലീഡ് രണ്ടുലക്ഷം കടന്ന് പ്രിയങ്ക.
വയനാട്ടില്‍ പ്രിയങ്കയുടെ ഭൂരിപക്ഷം 4 ലക്ഷം കടക്കുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ വിശ്വാസം. സത്യന്‍ മൊകേരിയിലൂടെ നിലമെച്ചെടുത്തുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം തുടക്കം മുതലേ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. വാശിയേറിയ മത്സരം കാഴ്ച വയ്ക്കാനാകുമെന്ന് ബിജെപി മോഹിച്ചെങ്കിലും നവ്യഹരിദാസിന് മൂന്നാം സ്ഥാനത്തുനിന്നും ഇതുവരെ മാറ്റമുണ്ടായിട്ടില്ല














