
ന്യൂഡല്‍ഹി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. ആദ്യം ചണ്ഡീഗഡിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി അപ്പോളോയിലും പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. എന്നാല്‍ ആശങ്ക വേണ്ടെന്നും, മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തിവിടുമെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ചാണ് മുഖ്യമന്ത്രിയുടോ ആരോഗ്യനില വഷളായത്. ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഡിലേക്ക് വരുമ്പോഴാണ് അസ്വസ്ഥതകള്‍ പ്രകടമായത്.
പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 13 മുതല്‍ എഎപി നേതാവുകൂടിയായ ഇദ്ദേഹം ഡല്‍ഹിയിലാണ്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ വെള്ളിയാഴ്ചയാണ് കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത സെപ്റ്റംബര്‍ 15 ഞായറാഴ്ചയിലെ എഎപി പ്രവര്‍ത്തകരുടെ യോഗത്തിലും മാന്‍ പങ്കെടുത്തിരുന്നു.