നവാല്‍നിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നിൽ വ്‌ളാദിമിര്‍ പുടിൻ: ജോ ബൈഡൻ

റഷ്യന്‍ പ്രതിപക്ഷ നേതാവായിരുന്ന അലക്‌സി നവാല്‍നിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നിൽ റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമിര്‍ പുടിനാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. നവാല്‍നിയുടെ മരണത്തിൽ തനിക്ക് അൽഭുതം ഒന്നും തോന്നുന്നില്ലെന്നും തനിക്ക് അതിൽ അതീവ രോഷമുണ്ടെന്നും ബൈഡൻ പറഞ്ഞു.

“അഴിമതി, അക്രമം തുടങ്ങി പുടിൻ സർക്കാർ ചെയ്യുന്ന എല്ലാ മോശം പ്രവൃത്തികൾക്കും എതിരെ അദ്ദേഹം ധീരമായി നിലകൊണ്ടു,” ബൈഡൻ പറഞ്ഞു. .

ആർട്ടിക് സർക്കിളിന് വടക്കുള്ള റഷ്യൻ പീനൽ കോളനിയിലെ ജയിലിലായിരുന്ന നവൽനിയുടെ മരണത്തെക്കുറിച്ച് വൈറ്റ് ഹൗസ് കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. രണ്ടു മാസം മുന്‍പാണ് നവാല്‍നിയെ മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലാക്കുന്നത്.

റഷ്യയുടെ യുക്രെയ്ന്‍ അധിനവേശവുമായി ബന്ധപ്പെട്ട് ബൈഡനും പുടിനും കടുത്ത ഭിന്നതയിലാണ്. യുക്രെയ്‌ന്‌റെ സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിന് അധിക സാമ്പത്തിക സഹായവും യുഎസ് കോണ്‍ഗ്രസില്‍ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. റഷ്യയ്‌ക്കെതിരെ എന്ത് നടപടികളാണ് ആലോചിക്കുന്നതെന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബൈഡന്‌റെ പ്രതികരണം യുഎസ് റഷ്യ ബന്ധത്തില്‍ വീണ്ടം വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

വൈസ്പ്രസിഡന്‌റ് കമല ഹാരിസ് നവാല്‍നിയുടെ ഭാര്യ യൂലിയയെ കണ്ട് ദുഃഖവും രോഷവും രേഖപ്പെടുത്തിയാതായി വൈറ്റ് ഹൗസ് പറഞ്ഞു.

Putin Is Responsible For Alexei Navalny’s Death Says Joe Biden

More Stories from this section

dental-431-x-127
witywide