
കൊച്ചി: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എം എസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഇതോടെ, ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ലുക്ക് ഔട്ട് നോട്ടീസ് നീക്കം.
വിശ്വാസ വഞ്ചന ഉള്‍പ്പടെ 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഷുബൈഹിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേര്‍ത്തതും.
അതേസമയം, എം എസ് സൊല്യൂഷന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ എന്നിവയും ഫോറന്‍സിക് പരിശോധനക്ക് അയക്കും. മൊബൈല്‍ ഡാറ്റ ഫോര്‍മാറ്റ് ചെയ്ത നിലയിലാണ് ലഭിച്ചത്. എം.എസ് സൊല്യൂഷന്‍സിനു പുറമെ, മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ പരിധിയിലാണ്.













