ഇന്ത്യന്‍ ചെസ്സില്‍ ഒന്നാം നമ്പര്‍ താരമായി ആര്‍ പ്രഗ്‌നാനന്ദ; ലോകചാമ്പ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ചു

ആംസ്റ്റര്‍ഡാം: ടാറ്റ സ്റ്റീല്‍സ് ചെസ്സ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ചെസ്സിലെ ഒന്നാം നമ്പര്‍ താരമായി ആര്‍ പ്രഗ്‌നാനന്ദ. വിശ്വനാഥന്‍ ആനന്ദിനെ മറികടന്നാണ് കരിയറില്‍ ആദ്യമായി പ്രഗ്‌നാനന്ദ ഈ നേട്ടം കൈവരിച്ചത്. ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലാണ് പ്രഗ്‌നാനന്ദയുടെ നേട്ടം. ഇതോടെ ലോക ചെസ്സ് റാങ്കിങ്ങില്‍ 11-ാം സ്ഥാനത്താണ് പ്രഗ്‌നാനന്ദ.

ഇന്ത്യന്‍ താരങ്ങളായ വിശ്വനാഥന്‍ ആനന്ദ് 12-ാമതും വിദിത് സന്തോഷ് 13-ാം സ്ഥാനത്തുമുണ്ട്. നോര്‍വെയുടെ മാഗ്‌നസ് കാള്‍സനാണ് ഒന്നാം സ്ഥാനത്തുള്ളത്. മത്സരം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഡിങ് ലിറനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പ്രഗ്‌നാനന്ദ പ്രതികരിച്ചു. ആദ്യ നിമിഷങ്ങളില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിച്ചു. തന്റെ മുന്നേറ്റത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഡിങ് ലിറന് കഴിഞ്ഞില്ലെന്നും പ്രഗ്‌നാനന്ദ വ്യക്തമാക്കി.

More Stories from this section

family-dental
witywide