‘സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം അഴിച്ചുപണിതവര്‍ക്കെതിരെ നടപടിയുണ്ടാകും, ഇതാണ് എന്റെ ഉറപ്പ്’: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് പുതിയ ആദായനികുതി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഭരണകക്ഷിയായ ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി എത്തിയത്.

സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം അഴിച്ചുപണിതവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇനി ആരും ഇതൊന്നും ചെയ്യാന്‍ ധൈര്യപ്പെടാത്ത മാതൃകാപരമായ നടപടിയെടുക്കും, ഇതാണ് എന്റെ ഉറപ്പെന്നും എക്‌സില്‍ രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. പോസ്റ്റിനൊപ്പം ‘#BJPTaxTerrorism’ എന്ന ഹാഷ്ടാഗ് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളിലെ നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി 1,700 കോടി രൂപ പിഴയടയ്ക്കാനാണ് കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കോണ്‍ഗ്രസിന് പിന്നാലെ സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു. സിപിഐ 23 കോടിയും, സിപിഎം 15 കോടിയും പിഴയടയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

More Stories from this section

family-dental
witywide