വയനാടോ റായ്ബറെലിയോ? ധർമ്മസങ്കടത്തിലെന്ന് രാഹുൽ, ‘എല്ലാവർക്കും സന്തോഷമുള്ള തീരുമാനം വരും’

കൽപ്പറ്റ: വയനാട് വേണോ റായ്ബറി വേണോയെന്നതില്‍ താന്‍ ധര്‍മസങ്കടത്തിലെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ രാഹുല്‍, വയനാടിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനായിട്ടില്ലെന്നും തീരുമാനം വയനാട്ടിലേയും റായ്ബറിയിലേയും വോട്ടര്‍മാര്‍ക്ക് സന്തോഷമുള്ളതായിരിക്കുമെന്നും പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം വയനാട് മണ്ഡലത്തിലെ എടവണ്ണയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന കൈയില്‍ പിടിച്ചുകൊണ്ടായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസംഗം.ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പില്‍ നടത്തിയത്. ഭരണഘടന ഞങ്ങളുടെ അഭിമാനമാണെന്നും അതില്‍ തൊട്ടു കളിക്കരുതെന്നെന്നും രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

More Stories from this section

family-dental
witywide