‘വർഗ്ഗീയടീച്ചറമ്മ, ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ’; രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ച എല്‍ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ‘വർഗീയ ടീച്ചറമ്മ’ ആരാണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയേയും സി പി എം നേതാവ് കെ കെ ശൈലജയുടെയും ചിത്രം പങ്കുവച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ എന്നാണ് രാഹുല്‍ പരിഹസിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുറിപ്പ്

ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ….ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായി….വർഗ്ഗീയടീച്ചറമ്മ…

rahul mamkootathil compare kk shailaja teacher with shashikala teacher

More Stories from this section

family-dental
witywide