
ചിക്കാഗോ: തുടർച്ചയായ മഴയും ചുഴലിക്കാറ്റും ആഞ്ഞടിച്ചതിനെ തുടർന്ന് മിഡ്‌വെസ്റ്റ് പ്രദേശത്ത് കനത്ത നാശം. അണക്കെട്ടിന് മുകളിലൂടെ വെള്ളം കയറി ഒഴുകാൻ തുടങ്ങിയതിനാൽ തെക്കൻ ഇല്ലിനോയ് പട്ടണത്തിലെ നൂറുകണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. റോഡുകളിലും നിരവധി വീടുകളിലും വെള്ളം കയറി. എന്നാൽ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി നഷ്‌ടപ്പെട്ടു. നാഷണൽ വെതർ സർവീസ് കണക്കു പ്രകാരം അയോവയിലെ ഡെസ് മോയിൻസിലും ചിക്കാഗോയിലും നിരവധി ടൊർനഡോകൾ തിങ്കളാഴ്ച ഉച്ചയ്ക്കും രാത്രിയിലും വീശിയടിച്ചു. തിങ്കളാഴ്ച രാത്രി വീടിന് മുകളിൽ മരം വീണ് ഇന്ത്യാനയിൽ 44 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. നിരവധി യൂട്ടിലിറ്റി പോളുകൾ തകർന്നു വീണു.
ചിക്കാഗോയിൽ ഒരു കാറിന് മുകളിൽ മരം വീണ് ഒരാൾക്ക് ഗുരുതര പരുക്കേറ്റതായി ഫയർ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
കൊടുങ്കാറ്റ ുമൂലം ഒഹായോയിലും പെൻസിൽവാനിയയിലും നിരവധി ഇടങ്ങളിൽ വൈദ്യുതി മുടങ്ങി. ആയിരക്കണക്കിന് ആളുകൾ വൈദ്യതി ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.
Rain and Tornadoes in Chicago area