യുപിയിലെ എല്ലാ ജയിലുകളിലും രാമക്ഷേത്ര ഉദ്ഘാടനം തത്സമയം സംപ്രേക്ഷണം ചെയ്യും

അയോധ്യ: ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ഉത്തര്‍പ്രദേശിലെ എല്ലാ ജയിലുകളിലും നടത്തുമെന്ന് യുപി ജയില്‍ മന്ത്രി ധര്‍മവീര്‍ പ്രജാപതി. തടവുകാര്‍ക്ക് പോലും പരിപാടിയുടെ തത്സമയ സംപ്രേക്ഷണം കാണാനാകും. 1.05 ലക്ഷത്തിലധികം തടവുകാരാണ് ഇപ്പോള്‍ ഉള്ളതെന്നും എല്ലാവരേയും ചടങ്ങ് കാണിക്കുമെന്നും പ്രജാപതി പറഞ്ഞു. ‘

തടവുകാരെല്ലാം പ്രൊഫഷണല്‍ കുറ്റവാളികളല്ലെന്നു പറഞ്ഞ അദ്ദേഹം ചില സംഭവങ്ങള്‍ നടക്കുമ്പോള്‍ അവര്‍ കുറ്റവാളികളാകുമെന്നും സമര്‍പ്പണത്തിന്റെ വിശുദ്ധ വേളയില്‍ അവര്‍ ഒറ്റപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തുടനീളമുള്ള ബൂത്ത് തലത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ബിജെപി പദ്ധതിയിടുന്നുണ്ട്.

ജനുവരി 22 നാണ് ചടങ്ങ് നടക്കുക. ശ്രീരാമ പ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണത്തിനായി ബൂത്ത് തലത്തില്‍ വലിയ സ്‌ക്രീനുകള്‍ സജ്ജീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

More Stories from this section

family-dental
witywide