‘രാമായണ്‍’: രണ്‍ബീറിന്റെ സീതയാവാനൊരുങ്ങി സായ് പല്ലവി, ബോബി ഡിയോള്‍ കുംഭകര്‍ണ്ണനാകും

രണ്‍ബീര്‍ കപൂര്‍ രാമനായി വേഷമിടുന്ന നിതീഷ് തിവാരി ചിത്രം ‘രാമായണ്‍’ ചിത്രീകരണത്തിനൊരുങ്ങുകയാണ്. രമാന്റെ സീതയാവുന്നത് സായ് പല്ലവിയാണ്. നേരത്തേ ആലിയ ഭട്ടിനെയാണ് സംവിധായകന്‍ സീതയായി പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് താരം ചിത്രത്തില്‍ നിന്ന് പിന്മാറിയതായി വാര്‍ത്തകള്‍ വരികയായിരുന്നു. കുംഭകര്‍ണ്ണനായി ബോബി ഡിയോളും കൈകേയിയായി ലാറ ദത്തയും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെജിഎഫ് താരം യഷ് രാവണനെ അവതരിപ്പിക്കും.

2024 മാര്‍ച്ചില്‍ രാമായണ്‍ ചിത്രീകരണം ആരംഭിക്കും. 2020ലാണ് നിര്‍മ്മാതാവ് മധു മണ്ടേന നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രാമായണ ഒരുക്കുന്നതായി അറിയിച്ചത്. വിഎഫ്എക്സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി എന്ന കമ്പനിയാണ് രാമായണയുടെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് സിനിമയൊരുങ്ങുന്നത്. 2025ലാണ് ആദ്യ ഭാഗം റിലീസ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide