കാലാവസ്ഥ പ്രതികൂലം: യുഎഇയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

അബുദാബി: കനത്ത മഴയ്ക്കും ഇടിമിന്നലിനും രാജ്യം തയ്യാറെടുക്കുന്ന സാഹചര്യത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ വർക്ക് ഫ്രം ഹോമും ഓൺലൈൻ പഠനവും നടപ്പാക്കാൻ യുഎഇ ആഹ്വാനം ചെയ്തു. ഇതുസംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി ബുധനാഴ്ച എല്ലാ സ്‌കൂളുകൾക്കും സർവ്വകലാശാലകൾക്കും പൊതു-സ്വകാര്യ മേഖലയ്ക്കും മാർഗ്ഗനിർദ്ദേശം നൽകി.

സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും ജോലി സമയങ്ങളിൽ ഇളവ് നൽകാനും തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, കാലാവസ്ഥ കണക്കിലെടുത്ത് ജോലിസ്ഥലത്ത് സാന്നിധ്യം ആവശ്യമുള്ള ചില ഫെഡറൽ ജീവനക്കാരെ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

‘കാലാവസ്ഥാ വ്യതിയാനങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ നിലനിർത്തുന്നതിന് ആവശ്യമായ ആരോഗ്യ സുരക്ഷാ നടപടികളും മുൻകരുതലും സ്വീകരിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുന്നു,’ മാനവ വിഭവ ശേഷി മന്ത്രാലയം പറഞ്ഞു. ണ്ട് ദിവസത്തേക്ക് ഇടത്തരം മുതൽ കനത്ത മഴയ്ക്ക് വരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ദുബായിലേയും ഷാർജയിലേയും എല്ലാ സ്വകാര്യ സ്കൂളുകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓൺലൈൻ പഠനമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിയും മിന്നലും ഉണ്ടാകുമെന്ന പ്രവചനത്തിന് പിന്നാലെയാണ് പ്രഖ്യാപനം.

More Stories from this section

family-dental
witywide