യുഎഇയിൽ വീണ്ടും ശക്തമായ മഴ; നിരവധി വിമാന സര്‍വീസുകളും ബസ്, മെട്രോ സർവീസുകളും റദ്ദാക്കി

അബുദാബി: യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും മൂലം വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, കാലാവസ്ഥയിലെ അസ്ഥിരതകളെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. മെയ് 2, 3 ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ക്ലാസുകൾ ഓൺലൈൻ ആക്കുകയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുകയും ചെയ്തു. പാർക്കുകളും ബീച്ചുകളും അടച്ചു. എയർപോർട്ടുകളും എയർലൈനുകളും മഴയിൽ വലഞ്ഞിരിക്കുകയാണ്.

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച്, അർദ്ധരാത്രി മുതൽ രാജ്യത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ദുബായിൽ പുലർച്ചെ 2.35 ന് തന്നെ മഴയും മിന്നലും ഒരുമിച്ച് ആരംഭിച്ചു.

റാസല്‍ഖൈമ, ഉമ്മുല്‍ഖുവെയ്ന്‍ എന്നിവിടങ്ങളിലും കനത്ത മഴപെയ്തു. ഷാര്‍ജ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലും മഴയുണ്ട്. അബുദാബിയില്‍ അല്‍ ദഫ്‌റ, മദീനത്ത് സായിദ്, സിലാ മേഖലകളില്‍ വാദികള്‍ നിറഞ്ഞു. റോഡുകളിലും വെള്ളം കയറി. റാസല്‍ഖൈമയില്‍ കനത്ത മഴയില്‍ നിരവധിയിടത്ത് റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു.

വിമാനയാത്രക്കാര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ വിമാനത്താവളത്തിലെത്താന്‍ ശ്രമിക്കണമെന്നും റോഡുകളിലെ വെള്ളക്കെട്ടില്‍ കുടുങ്ങി വിമാനത്താവളങ്ങളിലേക്കുള്ള യാത്ര വൈകാനുള്ള സാഹചര്യം മുന്‍കൂട്ടി കാണണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനങ്ങളുടെ സമയക്രമം ഓണ്‍ലൈന്‍ ആയി പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ദുബായ് മെട്രോ ഇന്നും നാളെയും കൂടുതല്‍ സമയം സര്‍വീസ് നടത്തും. പുലര്‍ച്ചെ രണ്ടു മണിവരെയാണ് സര്‍വീസ് നടത്തുകയെന്ന് റോഡ്- ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു.

More Stories from this section

family-dental
witywide