
നവംബർ അഞ്ചിന് നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്ന് വിഖ്യാത സാമ്പത്തിക വിദഗ്ധൻ ക്രിസ്റ്റോഫ് ബറോഡ് പ്രവചിച്ചു. “ലോകത്തിലെ ഏറ്റവും കൃത്യമായി പ്രവചനം നടത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ” എന്നറിയപ്പെടുന്ന മിസ്റ്റർ ബറോഡിൻ്റെ പ്രവചനം സാമ്പത്തിക വിപണി സിഗ്നലുകൾ ഉൾപ്പെടെയുള്ള വിവിധ സൂചികകൾ നോക്കിയാണ് കണക്കാക്കുന്നത്, ട്രംപിൻ്റെ നേതൃത്വത്തിലുള്ള റിപ്പബ്ളിക്കൻ പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ നവംബർ 5 തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ എത്തുമെന്നാണ്അദ്ദേഹത്തിൻ്റെ നിഗമനം.
🇺🇸 #USElection2024 | Looking at different metrics such as betting markets, polls, election modelers' forecasts, financial markets, as of now, the most probable outcomes are:
— Christophe Barraud🛢🐳 (@C_Barraud) October 28, 2024
1️⃣ #Trump victory
2️⃣ #GOP clean sweep
*Polymarket: https://t.co/wHYuypGbPm
*Kalshi:… pic.twitter.com/RV2DlCw9Ft
“വാതുവെപ്പ് വിപണി, അഭിപ്രായ വോട്ടെടുപ്പുകൾ, തിരഞ്ഞെടുപ്പ് മോഡലുകളുടെ പ്രവചനങ്ങൾ, സാമ്പത്തിക വിപണിയിലെ ചലനങ്ങൾ എന്നിങ്ങനെയുള്ള വ്യത്യസ്ത സൂചികകൾ നോക്കുമ്പോൾ, ഏറ്റവും സാധ്യത ട്രംപിനാണ്.
മാർക്കറ്റ് സെക്യൂരിറ്റീസ് മൊണാക്കോയിലെ ചീഫ് ഇക്കണോമിസ്റ്റും സ്ട്രാറ്റജിസ്റ്റുമായ ബറോഡ്, കഴിഞ്ഞ 12 വർഷങ്ങളിൽ 11 വർഷമായി ബ്ലൂംബെർഗിൻ്റെ സാമ്പത്തിക പ്രവചന റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്. 38-ാം വയസ്സു മുതൽ തൻ്റെ പ്രവചനങ്ങൾക്ക് ഒരു കോട്ടവും തട്ടാത്ത പ്രവചനങ്ങൾ നൽകിക്കൊണ്ട് അദ്ദേഹം ശ്രദ്ധേയമായ ഒരു ട്രാക്ക് റെക്കോർഡ് നിലനിർത്തുന്നു. മിസ്റ്റർ ബറോഡ് പറയുന്നതനുസരിച്ച്, GOP സെനറ്റിൻ്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ, ജനപ്രതിനിധിസഭയിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും.
ട്രംപ് പ്രസിഡൻസിയും കോൺഗ്രസിൻ്റെ റിപ്പബ്ലിക്കൻ നിയന്ത്രണവും ചേർന്ന് 2025-ൽ ജിഡിപി വളർച്ച 2.1 ശതമാനത്തിനും 2.3 ശതമാനത്തിനും ഇടയിൽ എത്തുമെന്നും ഇത് ഒരു താൽക്കാലിക സാമ്പത്തിക ഉത്തേജനത്തിന് കാരണമാകുമെന്ന് അദ്ദേഹം ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽവഅഭിപ്രായപ്പെട്ടു.
നേരത്തെ, അഞ്ച് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകൾ വിജയകരമായി പ്രവചിച്ച പ്രശസ്ത സ്റ്റാറ്റിസ്റ്റിഷ്യൻ നേറ്റ് സിൽവർ, കമലാ ഹാരിസിനെതിരായ കടുത്ത മത്സരത്തിൽ ട്രംപ് വിജയിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. മുൻ പ്രസിഡൻ്റിന് രണ്ടാം തവണയും വിജയിക്കാൻ 53.1 ശതമാനം സാധ്യത നൽകിക്കൊണ്ട് തൻ്റെ “തോന്നൽ” ട്രംപിനെ തുണയ്ക്കുന്നു എന്ന് സിൽവർ വെളിപ്പെടുത്തിയിരുന്നു.
renowned economist Christophe Barraud predicted that Donald Trump will win elections














