
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കൊവിഡ് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വേനല്‍ക്കാലത്തെ അപേക്ഷിച്ച് ഇത്തവണ കൊവിഡ് കേസുകള്‍ കൂടുകയാണ്. മിക്കവാറും എല്ലാവര്‍ക്കും കൊവിഡ് ഉള്ളതുപോലെയാണെന്ന് പലരും അനുഭവം പങ്കുവെച്ചു.
നിരവധി ആളുകള്‍ ചികിത്സ തേടുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായ മാരകമായ രീതിയില്‍ രോഗബാധയില്ലെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് 19 പരിശോധന നടത്താനും വിദഗ്ദ്ധര്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
വരുന്ന ഏതാനും ആഴ്ചകളില്‍ക്കൂടി രോഗവ്യാപനം വര്‍ദ്ധിക്കാനിടയുണ്ട്. കൂടുതല്‍ കരുതല്‍ വേണമെന്ന് സാരം.