മിൽവോക്കിയിലെ റിപ്പബ്ളിക്കൻ കൺവെൻഷൻ വേദിക്കു പുറത്ത് പ്രതിഷേധക്കാരുടെ നീണ്ട നിര

മിൽവോക്കി : റിപ്പബ്ളിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷൻ തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മിൽവോക്കിയിൽ  പ്രതിഷേധിക്കാനെത്തിയവരുടെ നീണ്ട നിര. മുൻ പ്രസിഡൻ്റ്  ട്രംപ് നേരിട്ട വധശ്രമവും അതിനെ തുടർന്ന് വർധിപ്പിച്ച സുരക്ഷയുമൊന്നും തങ്ങളുടെ പ്രതിഷേധത്തെ ബാധിക്കില്ല എന്നാണ് ഇവരുടെ അഭിപ്രായം.  മിൽവോക്കി  ഡൗൺ ടൌണിലെ  ഫിസെർവ് ഫോറത്തിലെ സമ്മേളന വേദിക്കു പുറത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് അവരുടെ ലക്ഷ്യം. നിരവധി ഗ്രൂപ്പുകൾ നേരത്തെ തന്നെ പദ്ധതിയിട്ട് പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പ്രതിഷേധ പരിപാടികൾ ഉടൻ തന്നെ ആരംഭിച്ചേക്കും. അയ്യായിരം മുതൽ പതിനായിരം ആളുകൾ വരെ പ്രതിഷേധിക്കാൻ എത്തുമെന്നാണ് കരുതുന്നത്.   ഗർഭച്ഛിദ്ര അവകാശങ്ങൾ, കുടിയേറ്റ അവകാശങ്ങൾ, ഗാസയിലെ യുദ്ധം എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കാനാണ് പല ഗ്രൂപ്പുകളും പദ്ധതിയിട്ടിരിക്കുന്നത്. 

പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിക്കിടെ ശനിയാഴ്ച വൈകുന്നേരം ട്രംപിന് നേരെ വെടിയുതിർത്തതിനെക്കുറിച്ച് സംസാരിക്കവെ, “വെടിവയ്പ്പിന് ഞങ്ങളുമായി ഒരു ബന്ധവുമില്ല,” പ്രതിഷേധ സേന വക്താവ് ഒമർ ഫ്ലോറസ് പറഞ്ഞു. “ഞങ്ങൾ ആസൂത്രണം ചെയ്തതുപോലെ ഞങ്ങൾ മാർച്ച് തുടരാൻ പോകുന്നു.” അയാൾ പറഞ്ഞു.

സാമ്പത്തിക നീതിക്കായി പ്രവർത്തിക്കുന്ന ഫിലാഡൽഫിയ ആസ്ഥാനമായുള്ള പുവർ പീപ്പിൾസ് ആർമി ഉച്ചതിരിഞ്ഞ് മാർച്ച് നടത്തും. കൺവെൻഷൻ വേദിക്കു സമീപമുള്ള പാർക്കുകൾക്കുള്ളിൽ പ്രകടനം നടത്താനും ചെറിയ സംഘടനകൾ പദ്ധതിയിടുന്നു.

Republican convention Protesters Are in Milwaukee Downtown

More Stories from this section

family-dental
witywide